ഫ്രഞ്ച് സ്ട്രൈക്കറും ബാലൺ ഡി ഓർ ജേതാവുമായ കരിം ബെൻസെമ അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു.സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ‘ഇന്ന് ഞാനെവിടെ നില്‍ക്കുന്നോ അതിനായി ഞാന്‍ കഠിനാധ്വാനം ചെയ്യുകയും തെറ്റുകള്‍ വരുത്തുകയും ചെയ്തു. ഞാന്‍ എഴുതിയ നമ്മുടെ കഥ ഇവിടെ അവസാനിക്കുകയാണ്’, ബെന്‍സേമ കുറിച്ചു. ടൂർണമെന്റിന് മുമ്പ് പരിക്കേറ്റതിനെത്തുടർന്ന് ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ ബെൻസമ ഒഴിവായിരുന്നു. 2007ല്‍ ഫ്രാന്‍സിനായി അരങ്ങേറിയ ബെന്‍സേമ 97 മത്സരങ്ങളില്‍ നിന്ന് 37 ഗോളുകളാണ് നേടിയത്. 35കാരനായ ബെന്‍സേമ റയല്‍ മാഡ്രിഡില്‍ തുടരും.
https://www.instagram.com/p/CmWkqAaI-ly/?igshid=NDk5N2NlZjQ=