ടുണീഷ്യയുടെ മുൻപിൽ അടിപതറി ഫ്രാൻസ്

0
26


ഗ്രൂപ്പ് ഡി മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ അട്ടിമറിച്ച് ടുണീഷ്യ. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു വിജയം. ലോക ചാമ്പ്യന്മാരെ പരാജയപ്പെടുത്തിയെങ്കിലും ടുണീഷ്യ നോക്കൗട്ട് റൗണ്ടിലെത്താതെ പുറത്തായി.തോറ്റെങ്കിലും ഫ്രാൻസ് പ്രീ ക്വാർട്ടർ ഉറപ്പിച്ചിരുന്നു.അൻപത്തിയെട്ടാം മിനിറ്റിൽ ക്യാപ്ടൻ വഹീബ് ഖസ്രിയുടെ വകയായിരുന്നു ടുണീഷ്യയുടെ വിജയ ഗോൾ.

രണ്ടാം പകുതിയിൽ അന്റോണിയോ ഗ്രീസ്മാൻ ഫ്രാൻസിനെ ഒപ്പമെത്തിച്ചുവെന്ന് തോന്നിച്ചുവെങ്കിലും, ഗോൾ ഓഫ് സൈഡ് വിധിക്കപ്പെടുകയായിരുന്നു.