ഇക്ബാൽ മുറ്റിച്ചൂർ :
36 വർഷത്തിനിടെ രണ്ടാം തവണയും ലോകകപ്പിൽ നിന്ന് വിജയിക്കാതെ കാനഡ പുറത്തായി. മൊറോക്കോയോട് 2-1 നാണ് പരാജയപ്പെട്ടത്.
കളിയുടെ നാലാം മിനിറ്റിൽ തന്നെ മൊറോക്കോയ്‌ക്കായി അവരുടെ സൂപ്പർ താരം ഹക്കിം സിയെചിലൂടെ ആദ്യ ഗോൾ നേടി. കനേഡിയൻ ഗോൾകീപ്പറുടെയും പ്രതിരോധത്തിന്റെയും പിഴവ് മുതലാക്കി സിയെച് വളരെ മനോഹരമായ ചിപ്പി ലൂടെ ഗോൾ നേടുകയായിരുന്നു. ഇരുപത്തിമൂന്നാം മിനിറ്റിൽ യൂസഫ് എൻ-നെസിരിയും സ്‌കോർ ചെയ്തു. ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്നും റൈറ്റ് വിങ്ങിലൂടെ ഹക്കിംമിയുടെ ത്രൂ പാസ്, കാനഡയുടെ പ്രതിരോധ നിരയെ മറികടന്നു യൂസഫ് എൻ-നെസിരി ഗോൾ പോസ്റ്റിലേക്ക് തൊടുത്തുവിട്ട ഷോട്ട് കീപ്പറെയും മറികടന്നു വലയിൽ തുളഞ്ഞു കയറി. 2-0
ഇടവേളയ്ക്ക് പിരിയുമ്പോൾ കാനഡ ലീഡ് 2-1 ആയി കുറച്ചു. നാല്പതാം മിനിറ്റിലെ സെൽഫ് ഗോളിലൂടെ കാനഡ തിരിച്ചു വരവിനൊരുങ്ങി.
ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനവും പ്രീക്വാർട്ടർ ബർത്തും ഉറപ്പിച്ച മൊറോക്കക്കാർ അവസാന വിസിലിൽ കളം നിറഞ്ഞു.
41-ാം റാങ്കുകാരായ കനേഡിയൻമാർ അലസതയോടെയാണ് കളിച്ചിരുന്നത്. ആദ്യ പകുതിയിലെ ഗോളുകളിൽ കാനഡ പതറി.
71-ാം മിനിറ്റിൽ കോർണറിൽ നിന്ന് പകരക്കാരനായ ആറ്റിബ ഹച്ചിൻസന്റെ ഹെഡ്ഡർ ക്രോസ്ബാറിൽ തട്ടി ഗോൾ ലൈനിനു മുകളിലും തട്ടി ഉയർന്ന പന്ത് വീണ്ടുമൊരു ഹെഡറിൽ ഗോൾവല കയറാതെ പുറത്തേക്ക് തന്നെ പോയി.
ആദ്യ രണ്ട് മത്സരങ്ങളിൽ ബെൽജിയത്തോട് 1-0 നും ക്രൊയേഷ്യയോട് 4-1 നും തോറ്റ് പൂജ്യം പോയിന്റോടെയാണ് കനേഡിയൻസ് ടൂർണമെന്റ് പൂർത്തിയാക്കുന്നത്.
1986-ൽ മെക്സിക്കോയിൽ നടന്ന ടൂർണമെന്റിൽ കാനഡ ഫ്രാൻസിനോടും ഹംഗറിയോടും സോവിയറ്റ് യൂണിയനോടും തോറ്റു പുറത്തായപ്പോൾ ഗോൾ ഒന്നുമടിക്കാതെ അഞ്ചു ഗോൾ വഴങ്ങിയിരുന്നു. 36 വർഷത്തിനുശേഷം വീണ്ടും കളിച്ച കളികൾ എല്ലാം തോറ്റപ്പോൾ രണ്ടു ഗോൾ നേടാൻ ആയി എന്നതാണ് കനേഡിയൻ നേട്ടം. അതിൽ ഒരു ഗോൾ സെൽഫും ആയിരുന്നു.
കനേഡിയൻ പെനാൽറ്റി ബോക്‌സിലൂടെ ഒരു ക്രോസ് ലഭിച്ചതിന്റെ ഫലമായി കിക്കോഫിൽ നിന്ന് 16-പാസ് സീക്വൻസിൽ നേടിക്കൊണ്ട് മൊറോക്കോ ഗംഭീര തുടക്കമാണ് നൽകിയത്. അതിനുശേഷം കാനഡയുടെ അവസ്ഥ കൂടുതൽ വഷളായി.
ആദ്യ പകുതിയിൽ മൊറോക്കോ 8 ഷോട്ടുകളിൽ 2 എണ്ണം ലക്ഷ്യം കണ്ടു. കാനഡയക്ക് ആകെ രണ്ട് ഷോട്ടുകൾ ആണ് ലഭിച്ചത്. അതാവട്ടെ പുറത്തേക്ക് പോയി.
1986ൽ പോർച്ചുഗലിനെ 3-1നും 1998ൽ സ്‌കോട്ട്‌ലൻഡിനെയും 3-0 ന് ബെൽജിയത്തെയും തോൽപിച്ച മൊറോക്കോ ലോകകപ്പിൽ 3-9-6 എന്ന റെക്കോർഡോടെയാണ് മത്സരത്തിനിറങ്ങിയത്.
കഴിഞ്ഞ ആറ് മത്സരങ്ങളിൽ ഗോൾ വഴങ്ങാതിരുന്ന മൊറോക്കോ ലോകകപ്പിൽ ആദ്യമായി തുടർച്ചയായി ജയിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു. ഈ മത്സരത്തിൽ ഗോൾ വഴങ്ങിയെങ്കിലും തോൽക്കാൻ മനസ്സില്ലാതെ പൊരുതി ജയിച്ചു. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി മൊറോക്കോ മുന്നേറിയപ്പോൾ ഇതേ ഗ്രൂപ്പിൽ നിന്നും ക്രൊയേഷ്യ രണ്ടാമത് എത്തി. ശക്തരായ ബെൽജിയം പുറത്തു പോവുകയായിരുന്നു. ഈ സമയത്ത് തന്നെ ബെൽജിയം ക്രൊയേഷ്യയുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞപ്പോൾ നാലു പോയിന്റുമായി ബെൽജിയം മൂന്നാം സ്ഥാനത്തേക്ക് പിന്തളപ്പെട്ടു ലോകകപ്പിൽ നിന്നും പുറത്തായി. ഗ്രൂപ്പ് ഇ യിലെ രണ്ടാം സ്ഥാനക്കാരുമായാണ് മൊറോക്ക നേരിടുന്നതെങ്കിൽ ഗ്രൂപ്പ് ഇ യിലെ ഒന്നാം സ്ഥാനക്കാരെയാണ് ക്രൊയേഷ്യ പ്രീക്വാർട്ടറിൽ നേരിടുക.