മലയാളിയായ ഹസ്സന്‍റെ നെതർലാന്‍റ് സ്നേഹം വിദേശത്തും പാട്ടായി

0
21

ഏതൊരു ആരാധകനെയും പോലെ ഹസ്സനും ഫുട്ബോളാണ് ഹൃദയ താളം.ഖത്തറിന്‍റെ
മണ്ണില്‍ ജീവിതം കരുപ്പിടിപ്പിക്കുന്ന തിരക്കിലും കാല്‍പ്പന്തുകളിയെ വിടാതെ കൂടെപ്പിടിച്ചു.
വേള്‍ഡ് കപ്പെത്തുന്നു എന്നറിഞ്ഞതോടെ തന്‍റെ ഓറഞ്ച് പടയുടെ കാല്‍പന്താട്ടം നേരിട്ട്
കാണാനാകുമെന്ന പ്രതീക്ഷയിലാണ് ഓരോ ദിവസവും അയാൾ തള്ളി നീക്കയത്.

പ്രിയതാരമായ ഫ്രാങ്ക് ഡി യോങ്കിന്‍റെ ഇരുപത്തിയൊന്നാം നമ്പർ ജേഴ്സിയുമിട്ട്
സുവർണ്ണാവസരത്തിനായി കാത്തിരുന്നു. അപ്രതീക്ഷിതമായാണ് നെതർലാന്‍റ്സിലെ ദി
ടെലഗ്രാഫിന്‍റെ മാധ്യമ പ്രവർത്തകന്‍ മൈക്കിള്‍ റെയ് ഹസ്സനെ കണ്ടുമുട്ടുന്നത്. വിദേശിയായ
ഒരാള്‍ തങ്ങളുടെ നാടിനെ പിന്തുണക്കുന്ന കാഴ്ച കണ്ട് തെല്ലൊന്നമ്പരന്നു മൈക്കിള്‍

ഹസ്സനില്‍ നിന്നും ഫുട്ബോള്‍ ഭ്രമത്തിന്‍റെ വിശേഷങ്ങളറിഞ്ഞപ്പോള്‍ അയാളിലെ മാധ്യമപ്രവർത്തകന ഉണർന്നു. പിന്നീട് സംഭവിച്ചതെല്ലാം വാർത്തയായി. പക്ഷെ ട്വിസ്റ്റ് ഇതൊന്നുമായിരുന്നില്ല. ഹസ്സനെ
കാത്ത് വലിയൊരു സപ്രൈസാണ് വാരാനിരുന്നത്.

ഹസ്സന്‍റെ ഇഷ്ടകളിക്കാരന്‍ മുന്‍ ഡച്ച് താരമായ പാട്രിക് ക്ലൈവർട്ടാണ്. അദ്ദേഹത്തെക്കുറിച്ച് പറയുമ്പോള ഹസ്സന്‍ ആവേശഭരിതനാകും. താരത്തിന്‍റെ അത്യുഗ്രന്‍ ഹെഡ്ഡറുകളുടെ കടുത്ത ആരാധകനാണെന്ന് മൈക്കിളിനോടും പറഞ്ഞു. തുടർന്നാണ് മൈക്കിള്‍ ഹസ്സനിലെ ആരാധകന് ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത സർപ്രൈസ് നല്‍കിയത്. സാക്ഷാല്‍ പാട്രിക് ക്ലൈവർട്ടുമായി വീഡിയോ കോളില്‍
സംസാരിക്കാന്‍ അവസരം ഒരുക്കി നല്‍കി.

തന്‍റെ സുഹൃത്താണ് മൈക്കിള്‍ റെയ് എന്നും ഹസ്സനെയും സുഹൃത്തുകളെയും പരിചയപ്പെട്ടതിലെ സന്തോഷവും അവർക്ക് ആശംസകളും നേർന്ന ക്ലൈവർട്ട് വിധിയുണ്ടെങ്കില്‍ നേരില്‍ കാണാമെന്നും പറഞ്ഞു.

നിറകണ്ണുകളോടെയാണ് ഹസ്സന്‍ തന്‍റെ ഇട്ഷ താരത്തെ കണ്ടത്. ഹസ്സനൊപ്പം മലയാളികളായ മറ്റ്
സുഹൃത്തുക്കള്‍ക്കും പാട്രിക ക്ലൈവർട്ടെന്ന ഇതിഹാസത്തെ കാണാനായി.. ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത അവിസ്മരണീയ മുഹൂർത്തം സമ്മാനിച്ച മൈക്കിളിന് നിറപുഞ്ചിരിയോടെയാണ്
ഹസ്സന്‍ നന്ദി പറഞ്ഞത്.