ഫുട്ബോൾ മാനേജ്മെന്റിൽ പോസ്റ്റ്‌ ഗ്രാജുവേഷൻ നേടി മുബാറക്‌ യൂസുഫ്‌

കുവൈത്ത് സിറ്റി: ഫുട്ബോൾ മേഖലയിൽ പ്രവർത്തിക്കുന്ന മൂവാറ്റുപുഴ സ്വദേശി മുബാറക് യൂസുഫ് ഫുട്ബോൾ മാനേജ്‌മെന്‍റ് എന്ന വിഷയത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) അംഗീകൃത പോസ്റ്റ് ഗ്രാഡുഷൻ കരസ്ഥാമാക്കി. പഠനകാലത്തെ മികച്ച പ്രകടനത്തിലൂടെ അഖിലേന്ത്യ തലത്തിലെ ഏറ്റവും  മികച്ച വിദ്യാർത്ഥിക്കുള്ള പ്രത്യേക അവാർഡ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ( AIFF) ജനറൽ സെക്രട്ടറി കുശാൽ ദാസിൽ നിന്നും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രതിനിധികളായ ഹെൻറി മെനേസിസ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ മുംബൈ കൂപ്പറേജ് സ്റ്റേഡിയം ഹാളിൽ വെച്ച് ചടങ്ങിൽ അദ്ദേഹം ഏറ്റുവാങ്ങി.
മുൻപ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍റെ (AIFF ) അഖിലേന്ത്യ ഫുട്ബോൾ കോച്ചിങ് ലൈസൻസ് മുബാറക് യൂസുഫ് സ്വന്തമാക്കിയിരുന്നു. കുവൈറ്റിൽ കോച്ചിങ് ലൈസൻസ് ഉള്ള ഇന്ത്യക്കാരനാണ് അദ്ദേഹം. നീണ്ട പതിനെട്ടു വർഷമായി ഇന്ത്യൻ റഫറി അസോസിയെഷന്‍റെ (IFRA ) അംഗീകൃത ഫുട്ബോൾ റഫറിയും കുവൈറ്റിലെ പ്രവാസി ഫുട്ബോൾ കൂട്ടായ്മയായ കേഫാക് സ്ഥാപക അംഗം കൂടിയായ   അദ്ദേഹം കുവൈറ്റിലെ പ്രമുഖ ടീമുകളായ AKFC  കുവൈറ്റ് & മാക് കുവൈറ്റ് തുടങ്ങിയവയുടെ  മുഖ്യ പരിശീലകൻ കൂടിയാണ്.