അർജന്റീന ലോകകപ്പ് ഫൈനലിൽ;

0
23

ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഫുട്ബോൾ ലോകകപ്പിൽ തങ്ങളുടെ ആറാമത്തെ ഫൈനലിന് യോഗ്യത നേടി അർജന്‍റീന. അർജന്‍റീനയ്ക്ക് വേണ്ടി ജൂലിയൻ ആൽവരാസ് രണ്ടു തവണയും ലയണൽ മെസി ഒരു വട്ടവും ക്രൊയേഷ്യയുടെ വലകുലുക്കി.

കളിയുടെ  34-ാം മിനിട്ടിൽ ലയണൽ മെസി എടുത്ത പെനാൽറ്റിയിലൂടെ അദ്യ ഗോൾ പിറന്നു. ലോകകപ്പിൽ അഞ്ചാമത്തെ ഗോളാണ് മെസി നേടിയത്. ഇതോടെ സുവർണപാദുകത്തിനായുള്ള പോരാട്ടത്തിൽ ഫ്രഞ്ച് താരം എംബാപ്പെയ്ക്കൊപ്പമെത്താനും മെസിക്ക് സാധിച്ചു.

തുടർന്ന്  39-ാം മിനിട്ടിൽ യുവതാരം ജൂലിയൻ ആൽവാരസ് അർജന്‍റീനയുടെ ലീഡുയർത്തി.  69-ാം മിനിട്ടിൽ  ജൂലിയൻ ആൽവാരസ് രണ്ടാമതും ലക്ഷ്യം കാണുകയായിരുന്നു. 

മത്സരത്തിന്‍റെ തുടക്കം മുതൽ അർജന്‍റീന ആക്രമണത്തിൻ്റെ പോർമുഖം തുറന്നിട്ടു.  കൌണ്ടർ അറ്റാക്കുകളിലൂടെ ക്രൊയേഷ്യയും ഭീതി വിതച്ചു. എന്നാൽ നിരവധി തവണ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് രക്ഷകനായി മാറുകയായിരുന്നു. അർജന്‍റീനയുടെ പ്രതിരോധവും മികച്ച പ്രകടനമാണ്  ലോകം കണ്ടത്