ലോകകപ്പ് ആരാധകർക്കായി, ദോഹയിലേക്ക് നേരിട്ട് ഷട്ടിൽ സർവീസ് വാഗ്ദാനവുമായി വിമാന കമ്പനികൾ

0
21

കുവൈത്ത് സിറ്റി :  ഫുട്ബോൾ ആരാധകർക്ക് വമ്പൻ ഓഫറുമായി കുവൈത്തിലെ  എയർലൈൻസ് കമ്പനികൾ. ലോകകപ്പ് മത്സരങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക്കായി ദോഹയിലേക്ക് നേരിട്ട് ഷട്ടിൽ സർവീസ് നടത്തുമെന്നാണ്  വാഗ്ദാനം . കുവൈറ്റിൽ നിന്ന് ദോഹയിലേക്ക് കുവൈറ്റ് എയർവേയ്‌സും ജസീറ എയർവേയ്‌സും നേരിട്ട് ഷട്ടിൽ സർവീസുകൾ നടത്തും. അതിനാൽ ആരാധകർക്ക് ഖത്തറിന്റെ ഫിഫ ലോകകപ്പ് 2022 മത്സരങ്ങളിൽ സുഖമായി പങ്കെടുക്കാം എന്നാണ് അറിയിച്ചിരിക്കുന്നത്