രണ്ട് വർഷത്തെ വിലക്കിന് ശേഷം വിദേശ സഞ്ചാരികൾക്ക് ഫിലിപ്പീൻസിലേക്ക് പ്രവേശനാനുമതി

0
49

കുവൈത്ത് സിറ്റി: ഫിലിപ്പീൻസ് വിദേശ സന്ദർശകർക്ക് ഏർപ്പെടുത്തിയിരുന്ന രണ്ട് വർഷത്തെ വിലക്ക് നീക്കി.  വിനോദസഞ്ചാര മേഖലയിലും  അനുബന്ധ വ്യവസായങ്ങളിലും ഇത് പുത്തൻ ഉണർവേകും എന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിലായിരുന്നു രാജ്യത്തേക്ക് വിദേശ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയത്. പൂർണമായി വാക്സിനേഷൻ എടുത്ത് കൊവിഡ് നെഗറ്റീവായ വിദേശ സഞ്ചാരികളെ ഇനി ഫിലിപ്പീൻസ് ക്വാറന്റൈൻ ചെയ്യേണ്ടതില്ല. ഫിലിപ്പീൻസ് മായി വിസാരി തകരാറുള്ള 157 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ആണിത്.