വ്യാജ സർട്ടിഫിക്കറ്റ്, ആരോഗ്യ മന്ത്രാലയ ജീവനക്കാരന് 7 വർഷം തടവ്

0
25

കുവൈത്ത് സിറ്റി: വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് ആരോഗ്യ മന്ത്രാലയ ജീവനക്കാരനായിരുന്ന പൗരനെ കാസേഷൻ കോടതി  ഏഴ് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. സൗദി അറേബ്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള ഹൈസ്കൂൾ ഡിപ്ലോമയും  ഈജിപ്ഷ്യൻ സർവകലാശാലയിൽ നിന്നുള്ള  ബിരുദ  സർട്ടിഫിക്കറ്റുകളും പ്രതി വ്യാജമായി നിർമ്മിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു . ഇയാൾ ഉൾപ്പെട്ട പൊതുഫണ്ട് ദുരുപയോഗം ചെയ്ത കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് വ്യാജ സർട്ടിഫിക്കേറ്റിലേക്കും എത്തിയത്. വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥർ പ്രതിയുടെ അക്കാദമിക് സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയത്.