അഹമ്മദാബാദ്: മുതിർന്ന കോൺഗ്രസ് നേതാവും ഗുജറാത്ത് മുൻമുഖ്യമന്ത്രിയുമായിരുന്ന മാധവ് സിംഗ് സോളങ്കി അന്തരിച്ചു. 94 വയസായിരുന്നു, ഗാന്ധിനഗറിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
1980കളിലാണ് ഗുജറാത്തില്‍ സോളങ്കി മുഖ്യമന്ത്രിയായി എത്തുന്നത്. പിന്നീട് നാല് തവണ ഗുജറാത്ത് മുഖ്യമന്ത്രിയും പി.വി. നരസിംഹ റാവു മന്ത്രിസഭയിൽ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്നു. സോളങ്കിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി. മുമ്പ് എഐസിസി ജനറല്‍ സെക്രട്ടറിയായിരിക്കെ കേരളത്തിന്റെ ചുമതല വഹിച്ചിരുന്നു സോളങ്കി. 1995ല്‍ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയത് ഈ ചുമതലയില്‍ ഉള്ളപ്പോഴാണ്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഈ കാലയളവിലാണ് കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റുന്നത്. അദ്ദേഹത്തിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
നരസിംഹ റാവു സര്‍ക്കാരില്‍ സോളങ്കി വിദേശകാര്യ മന്ത്രിയായിരുന്നു. ഖാം ഫോര്‍മുല അന്ന് അദ്ദേഹത്തെ പ്രശസ്തനാക്കി. ക്ഷത്രിയ-ഹരിജന്‍-ആദിവാസി-മുസ്ലീം ഫോര്‍മുലയായിരുന്നു ഇത്. അതിന്റെ ചുരുക്ക പേരായിരുന്നു ഖാം.