പാലാരിവട്ടം പാലം കേസ്: ഇബ്രാഹിം കുഞ്ഞിന് ജാമ്യം

0
20

കൊച്ചി: പലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു . അനാരോഗ്യം പരിഗണിച്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇക്കാലയളവിൽ എറണാകുളം വിട്ട് പുറത്തുപോകരുത്. പാസ്‌പോര്‍ട്ട് കോടതിയില്‍ സമർപ്പിക്കുന്ന അതോടൊപ്പം രണ്ട് ലക്ഷം രൂപ ബോണ്ടായി കെട്ടിവയ്ക്കണം.അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കണം എന്നും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞു.

പാലരിവട്ടം പാലം നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ നവംബര്‍ 18നാണ് ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നത്. പാലം നിർമ്മിക്കുന്നതിനുള്ള കരാര്‍ ആര്‍ഡിഎസിന് നല്‍കിയതിലും മുന്‍കൂര്‍ പണം അനുവദിച്ചതിലും അഴിമതി ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ നിയമാനുസൃതമായാണ് താന്‍ നടപടികള്‍ സ്വീകരിച്ചതെന്നും അറസ്റ്റ് രാഷ്ട്രീയ പകപോക്കൽ ആണെന്നും ഇബ്രാഹിംകുഞ്ഞിൻ്റെ അഭിഭാഷകൻ വാദിച്ചു .