കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഫ്രാങ്കോ മുളക്കല്‍ കുറ്റവിമുക്തന്‍

0
23

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കുറ്റവിമുക്തന്‍. ഫാങ്കോയെ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് ജി ഗോപകുമാര്‍ വെറുതെവിട്ടു. ഫ്രാങ്കോക്കെതിരെ ചുമത്തിയ ഏഴ് കേസുകളും നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. 13 തവണ കന്യാസ്ത്രീയെ പീഡിപ്പിച്ചത് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദൈവത്തിന് സ്തുതി എന്ന് മാത്രമാണ് വിധി പ്രസ്താവനയില്‍ ഫ്രാങ്കോ പ്രതികരിച്ചത്‌. കോടതിക്ക് പുറത്തിറങ്ങിയ ഫ്രാങ്കോ അഭിഭാഷകരെയടക്കം കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് നന്ദി പറഞ്ഞു