തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിയ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം. തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എംഎൽഎയാണ് സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് സമര്‍പ്പിച്ചത്. മരംമുറി ഉത്തരവ് മരവിപ്പിക്കാതെ റദ്ദാക്കാത്തത് എന്തുകൊണ്ടെന്നും പ്രതിപക്ഷം ചോദിച്ചു.
23 മരം മുറിക്കണമെന്നായിരുന്നു തമിഴ്നാടിൻറെ ആവശ്യം എന്നാല്‍ സര്‍ക്കാര്‍ രണ്ട് ദിവസം മുമ്പാണ് ഇക്കാര്യം അറിഞ്ഞത്. വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ ഉത്തരവ് മരവിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. അതേസമയം കുറ്റകരമായ അനാസ്ഥയാണ് ഉണ്ടായതെന്ന് തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.