സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
12

ഫ്രണ്ട്‌സ് ഓഫ്  കണ്ണുർ  കുവൈറ്റ്‌ എക്സ്പാട്സ് അസോസിയേഷൻ (ഫോക്ക്) – മെട്രോ മെഡിക്കൽ കെയർ   സാൽമിയയുമായി  ചേർന്ന് സൗജന്യ  മെഡിക്കൽ ക്യാമ്പ്  സംഘടിപ്പിച്ചു. ഔദ്യോഗിക  ചടങ്ങിന്  ഫോക്ക്  സെൻട്രൽ സോൺ ചുമതലയുള്ളവൈസ് പ്രസിഡന്റ്‌ ശ്രീ. അനൂപ് കുമാർ  സ്വാഗതം ആശംസിച്ചു.

ഫോക്ക്    പ്രസിഡന്റ്  ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. മെട്രോ മെഡിക്കൽ കെയർ ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ ശ്രീ.  ഫൈസൽ ഹംസ ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു. ചാരിറ്റി  സെക്രട്ടറി ഉദയരാജ്  നന്ദി  അറിയിച്ചു. മെഡിക്കൽ  ക്യാമ്പിൽ  നിരവധി  ആളുകൾ  പങ്കെടുത്തു.