വിദ്യാർത്ഥികൾക്ക് പിസിആർ പരിശോധന സൗജന്യമാക്കി യു എ ഇ

0
25

അബുദാബി : യുഎഇയിൽ
വിദ്യാർഥികൾക്ക് പിസിആർ പരിശോധന സൗജന്യമാക്കി.ദേശീയ ദുരന്ത നിവാരണ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്, അതോടൊപ്പം എല്ലാ എമിറേറ്റിലും പിസിആർ പരിശോധനാ നിരക്ക് 50 ദിർഹമാക്കി നിജപ്പെടുത്തി. ഓഗസ്റ്റ് 31
മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
നിലവിൽ 60 മുതൽ 150 ദിർഹം വരെയാണ് പരിശോധനയ്ക്കു വിവിധ സ്ഥാപനങ്ങൾ ഇൗടാക്കുന്നത് എന്നിരിക്കെ തീരുമാനം എല്ലാ ജനവിഭാഗങ്ങൾക്കും സഹായകമാകും.

വിദ്യാർഥികൾക്കുള്ള പരിശോധന കേന്ദ്രങ്ങൾ:

അബുദാബി: സായിദ് സ്പോർട്സ് സിറ്റി, അൽ ബഹിയ, റബ്ദാൻ, അൽ ഷംക, അൽ മൻഹാൽ.

അൽ െഎൻ : അഷർജ്, അൽ സറൂജ്, അൽ ഹിൽ, അൽ അമിറ.

അൽ ദഫ്റ: മദീനത് സായിദ്, ഗയാതി, അൽ മിർഫ, ലിവ, അൽ സില, ദൽമ.

ദുബായ്: ദുബായ് പാർക്സ് ആൻഡ് റിസോർട്സ്, അൽ ഖവാനീജ്, മിനാ റാഷിദ്, സിറ്റി വോക്.

ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ, ഈ എമിറേറ്റുകളിലെ സേഹ കേന്ദ്രങ്ങളിലും പരിശോധന നടത്താം.

സമയക്രമം: ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 8 മുതൽ രാത്രി 8 വരെയും, വെള്ളിയാഴ്ച രാവിലെ 10 മുതൽ രാത്രി 8 വരെയുമാണ് സൗജന്യ പരിശോധന. മുൻകൂട്ടി പേര് റജിസ്ട്രേഷൻ ഇല്ലാതെ നേരിട്ട് ചെന്ന് പരിശോധന നടത്താവുന്നതാണ്.