ഇന്ത്യൻ എംബസി സന്ദർശകർക്കായി സൗജന്യ വാഹന സൗകര്യം ഒരുക്കുന്നു

0
24

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി സന്ദർശകർക്കായി വാഹന സൗകര്യം ഒരുക്കുന്നുemb.  ഡിപ്ലോമാറ്റിക് എൻക്ലേവിൻറെ പ്രവേശനകവാടത്തിൽ നിന്ന് ഇന്ന് മുതലാണ് സൗകര്യം ലഭ്യമാക്കുക. പ്രായമായവർ, കുഞ്ഞുങ്ങളുമായി വരുന്ന കുടുംബങ്ങൾ, ശാരീരിക ബുദ്ധിമുട്ട് ഉള്ളവർ എന്നിവർക്കാണ്  ഷട്ടിൽ സർവീസിൽ മുൻഗണന നൽകുക. എംബസിയിലേക്ക് വരുന്ന ഇന്ന് ഇന്ത്യക്കാരായ പ്രവാസികൾക്ക് മികച്ച സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ ഊന്നിയാണ്  സൗജന്യമായ വാഹന സൗകര്യം ഏർപ്പെടുത്തുന്നതെന്ന് എംബസി അധികൃതർ അറിയിച്ചു.