കുവൈത്ത് സിറ്റി : കള്ളപ്പണം വെളുപ്പിക്കൽ ആരോപണവിധേയരായ നിരവധി പ്രശസ്ത വ്യക്തികളുടെ സ്വത്തുക്കൾ മരവിപ്പിച്ച ഉത്തരവ് പ്രോസിക്യൂഷൻ നീക്കം ചെയ്തു. തെളിവുകളുടെ അഭാവത്തിൽ തുടർന്നാണ് നടപടി. ഈ സാഹചര്യത്തിൽ മറ്റ് പ്രതികൾ തങ്ങളുടെ അക്കൗണ്ടുകളിലെ മരവിപ്പിക്കലും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന് കത്തുകൾ തയ്യാറാക്കുന്നതായി ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ 10 മാസത്തോളമായി ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ്.
കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയ സെലിബ്രിറ്റികളിൽ ഭൂരിഭാഗത്തിനും ഔദ്യോഗിക ബില്ലുകൾ സമർപ്പിച്ച് വരുമാനം നിയമപരം ആണെന്ന് തെളിയിക്കാൻ കഴിഞ്ഞതായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.