കുവൈറ്റ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പള്ളികളില്‍ വെള്ളിയാഴ്ചകളിലെ ജുമാ നമസ്കാരത്തിനും തുടർന്നുള്ള പ്രാർഥനയ്ക്കും വിലക്കേര്‍പ്പെടുത്തി കുവൈറ്റ്. ഇതുമായി ബന്ധപ്പെട്ട വഖഫ് ഇസ്ലാമിക കാര്യ മന്ത്രാലയം ഫത്വയും പുറപ്പെടുവിച്ചിട്ടുണ്ട്. ഇനിയൊരയിപ്പുണ്ടാകുന്നത് വരെ എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ നമസ്കരിക്കണമെന്നാണ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
ഇന്ന് മുതൽ തന്നെ അടിയന്തിര പ്രാധാന്യത്തോടെ ഉത്തരവ് നിലവിൽ വന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് ഇത്തരമൊരു ഫത്വ വഖഫ് മന്ത്രാലയം ഇറക്കിയിരിക്കുന്നത്. ചില പ്രത്യേക സാഹചര്യങ്ങളിൽ പള്ളികളിൽ പോകാതെ വീടുകളിൽ തന്നെ വെള്ളിയാഴ്ച നമസ്കാരം പൂർത്തിയാക്കല്‍ അനുവദനീയമാണെന്നാണ് ഫത്വയിൽ പറയുന്നതെന്നാണ് ആരോഗ്യ മന്ത്രി ഡോ.ബാസിൽ അൽ സബാഹ് അറിയിച്ചത്.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ കര്‍ശനമാക്കിയിരിക്കുകയാണ് രണ്ടാഴ്ചത്തെ പൊതു അവധി പ്രഖ്യാപിച്ചും പൊതുഗതാഗത സംവിധാനങ്ങൾ നിർത്തലാക്കിയും രോഗവ്യാപനത്തിനുള്ള എല്ലാ സാധ്യതകളും ചെറുക്കാൻ ശ്രമിക്കുന്നുണ്ട്.