ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഫ്രൈഡേ മാർക്കറ്റിൽ വെള്ളിയാഴ്ച പ്രാർത്ഥന

0
25

കുവൈത്ത് സിറ്റി കുവൈത്തില്‍ കോവിഡ്  വ്യാപനം ആശങ്കാജനകമായി വർധിക്കുന്ന സാഹചര്യത്തിലും കോവിഡ് മുന്‍കരുതല്‍ നടപടികളില്‍ നിന്ന് ജനം പിന്നോട്ട് പോകുന്നതിന് ഉത്തമ ഉദാഹരണവുമായി മാറുകയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ. അൽ റായ് പ്രദേശത്തെ ഫ്രൈഡേ മാർക്കറ്റിൽ നടന്ന വെള്ളിയാഴ്ച പ്രാർത്ഥനയുടെ വീഡിയോ ക്ലിപ്പ് ആണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പങ്കിട്ട് വൈറലാക്കിയത്.  കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനുമുള്ള നിർദേശങ്ങള്‍ ദിനേന ലഭിക്കുന്നുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെട്ടില്ലെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കൊറോണ വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിനായി പ്രാർത്ഥന ചടങ്ങുകള്‍ക്കിടെ സാമൂഹിക അകലം പാലിക്കാൻ ആരോഗ്യ മന്ത്രാലയവും എൻ‌ഡോവ്‌മെൻറ് മന്ത്രാലയവും തുടർച്ചയായി നിർദേശം നല്കുന്നുണ്ടെങ്കിലും പ്രാവർത്തികമാകുന്നില്ല.