ഫ്രണ്ട്ലൈൻ ബോണസ്: സ്വകാര്യ കമ്പനികൾക്ക് കീഴിലുള്ള കരാർ നഴ്സുമാരെ ഉൾപ്പെടുത്തിയിട്ടില്ല

0
24

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ മുൻനിര പോരാളികൾക്കുള്ള സർക്കാർ  ബോണസ് പരിധിയിൽ കരാറടിസ്ഥാനത്തിൽ തൊഴിൽ ചെയ്യുന്നവരെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട്, നഴ്സുമാരെ ഉൾപ്പെടെയാണിത് .  ബോണസിന് അർഹരായ ജീവനക്കാരുടെ പട്ടികയിൽ സർക്കാർ മേഖലയിലെ ജീവനക്കാർ മാത്രം ഉൾപ്പെടുന്നുവെന്നും,   നഴ്‌സുമാർ ഉൾപ്പെടെ സർക്കാർ മേഖലയുമായി കരാറുള്ള കമ്പനികളിലെ ജീവനക്കാരെ പരിഗണിക്കുന്നില്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മന്ത്രിസഭാ തീരുമാനം അനുസരിച്ച് സർക്കാർ ജീവനക്കാർക്ക് മാത്രമാണ് ബോണസ് നൽകുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ആരോഗ്യ മന്ത്രാലയം പോലുള്ള സർക്കാർ ഏജൻസികളുമായോ മറ്റേതെങ്കിലും സർക്കാർ ഏജൻസികളുമായോ കരാറിലേർപ്പെട്ടിരിക്കുന്ന സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്ക് പ്രതിഫലത്തിന്റെ പരിധിയിൽ വരില്ലെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു. നിയമപരമായി ഈ ജീവനക്കാർ  സ്വകാര്യ കമ്പനിക്ക് കീഴിൽ തൊഴിലെടുക്കുന്നവർ ആയതിനാൽ ആണെന്നും അവർ വ്യക്തമാക്കി.