ടിക്കറ്റ് ഇല്ലാത്ത ഫുട്‍ബോള്‍ ആരാധകര്‍ക്കും ഇനി ഖത്തറില്‍ പ്രവേശിക്കാം

0
18

ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് ഇല്ലാത്ത ഫുട്‍ബോള്‍ ആരാധകര്‍ക്കും ഖത്തറില്‍ പ്രവേശിക്കാം. ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ടിക്കറ്റില്ലാത്തവര്‍ക്കും പക്ഷേ ഹയ്യാ കാര്‍ഡ് ഉണ്ടായിരിക്കണം. ഔദ്യോഗിക ഹയ്യാ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ഹയ്യാ കാര്‍ഡിന് അപേക്ഷ നല്‍കാം.
ഒപ്പം ഖത്തറില്‍ താമസിക്കാനുള്ള ഹോട്ടല്‍ റിസര്‍വേഷനും നിര്‍ബന്ധമാണ്. qatar2022.qa/book എന്ന വെബ്‍സൈറ്റ് വഴി താമസം ബുക്ക് ചെയ്യാം. 12 വയസും അതിന് മുകളിലും പ്രായമുള്ളവര്‍ 500 റിയാല്‍ എന്‍ട്രി ഫീസ് നല്‍കണം. 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് എന്‍ട്രി ഫീസ് വേണ്ട