തിരുവനന്തപുരത്ത് പെട്രോളിന് 90.87 രൂപ, മഹാരാഷ്ട്രയിലെ പര്‍ഭനിയില്‍ പ്രീമിയം പെട്രോളിന് 100.16 രൂ‌പ

0
27

കൊച്ചി: തുടര്‍ച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു . ഡീസലിന് 31 പൈസയും പെട്രോളിന് 26 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 90.87 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 85.31 പൈസയുമായി വര്‍ദ്ധിച്ചു. ഈ മാസം ഇത് ഒമ്പതാം തവണയാണ് വിലവര്‍ദ്ധിക്കുന്നത്.

മഹാരാഷ്ട്രയിലെ പര്‍ഭണിയില്‍ സ്പീഡ്, എക്‌സ്ട്രാ പ്രീമിയം പെട്രോളിന്റെ വില 100.16 രൂപയായി. ഡിസലിന് ഏറ്റവും കൂടുതല്‍ വില ഒഡീഷയിലെ മല്‍ക്കാന്‍ഗിരിയിലാണ് 90.96 രൂപ.