കോഴിക്കോട്: പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനുള്ള സിപിഎം ആഹ്വാനത്തെ മുഴുവൻ കക്ഷികളും രാഷ്ട്രീയാതീതമായി ഏറ്റെടുക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുൽ വഹാബ്പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പൊതുസമൂഹത്തിന്റെ നിസ്സംഗത മുതലെടുക്കുകയാണ് കേന്ദ്രസർക്കാർ. ജനാധിപത്യ മാർഗത്തിലൂന്നിയ ശക്തമായ ജനകീയ പ്ര ക്ഷോഭത്തിലൂടെ മാത്രമേ, സർക്കാറിന്റെ കണ്ണു തുറപ്പിക്കാനാവൂവെന്നും വഹാബ് പറഞ്ഞു.