തുടർച്ചയായ ഒൻപതാം ദിവസവും ഇന്ധനവില കൂടി

0
25

തുടർച്ചയായ ഒന്‍പതാം ദിവസവും ഇന്ധനവില മേലോട്ട് തന്നെ. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 91 രൂപയിലെത്തി. 85.51 രൂപയാണ് ഡീസല്‍.കൊച്ചിയിൽ ഡീസൽ വില 84. പെട്രോൾ വില 89.56 രൂപ.

സര്‍വകാല റെക്കോഡിലാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും പാചക വാതക സിലിണ്ടറിന്‍റെയും വില. പാചക വാതക സിലിണ്ടറിന് കഴിഞ്ഞ ദിവസം 50 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ നാലാമത്തെ തവണയാണ് പാചക വാതകത്തിന് വില കൂട്ടിയത്.