ഇന്ധനവില ഇന്നും മേലോട്ട് തന്നെ

0
48

തിരുവനന്തപുരം: സാധാരണക്കാരുടെ ജീവിതം വഴിമുട്ടിച്ച് ഇന്ധനവില ഇന്നും മേലോട്ട് തന്നെ. പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂടിയത്.

തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 107.76 രൂപയും, ഡീസലിന് 101.29 രൂപയുമാണ് ഇന്നത്തെ നിരക്ക്. കൊച്ചിയിൽ പെട്രോളിന് 105.8 രൂപയും, ഡീസൽ 99.41 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 105.92 രൂപയും, ഡീസലിന് 99.63 രൂപയുമാണ് ഇന്നത്തെ വില.