ഇന്ധന വിലയിൽ ഇന്നും വർദ്ധന: കേരളത്തില്‍ പെട്രോള്‍ വില 110 കടന്നു

0
19

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയിൽ വർദ്ധന. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് വർധിച്ചത് 8 രൂപ 49 പൈസയും പെട്രോളിന് കൂടിയത് 6 രൂപ 75 പൈസയുമാണ്. തിരുവനന്തപുരത്ത് ഇപ്പോൾ പെട്രോളിന് 110 രൂപ 59 പൈസയും ഡീസലിന് 104 രൂപ 30 പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 108 രൂപ 55 പൈസയും ഡീസലിന് 102. രൂപ 40 പൈസയുമാണ് നിരക്ക്.

രാജസ്ഥാനിലെ ഗംഗാനഗറിൽ പെട്രോളിന് 120 രൂപയും 49 പൈസയും ഡീസലിന് 111 രൂപയും 40 പൈസയുമായി ഉയർന്നു. അതേസമയം ബസ് നിരക്ക് വർധന ആവശ്യപ്പെട്ട് നവംബർ ഒമ്പതു മുതൽ സ്വകാര്യബസുകൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. മിനിമം ചാർജ് എട്ടിൽ നിന്ന് 12 രൂപയാക്കുക, കിലോമീറ്റർ നിരക്ക് ഒരു രൂപയായി വർധിപ്പിക്കുക, വിദ്യാർഥികളുടെ മിനിമം യാത്രാനിരക്ക് ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയാക്കുക, സ്വകാര്യ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.