തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യം ഉന്നയിച്ച് സൈക്കിൾ ചവിട്ടി പ്രതിഷേധവുമായി പ്രതിപക്ഷം. എംഎൽഎ ഹോസ്റ്റലിൽ നിന്നും നിയമസഭാ വരെയാണ് പ്രതിഷേധ പ്രകടനം അരങ്ങേറിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
വിഷയത്തിൽ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഇന്ധന വില വർദ്ധനവിനെ തുടർന്ന് ജനം പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അതേസമയം സർക്കാർ ആറുവര്‍ഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാൽ ആവർത്തിച്ചു.