270 പേർ കുവൈത്തിൽ കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

കുവൈത്ത് സിറ്റി: കഴിഞ്ഞ ഒരാഴ്ചയായി കുവൈത്തിൽ കൊറോണ  ബാധിതരുടെ എണ്ണത്തിലും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച കേസുകളിലും വൻ  വർദ്ധനവാണ് രേഖപ്പെടുത്തിതിയത്.  അണുബാധ രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച പത്തുപേരാണ് കുവൈത്തിൽ മരിച്ചത്. ഇതിൽ ഒരാാൾ മാത്രമാണ് പൂർണ്ണമായി കോവിഡ് പ്രതിരോധ വാക്സിനേഷൻ പൂർത്തീകരിച്ചിിരുന്നത്.

18615 പേരാണ് കോവിഡ ബാധിതരായി ഉള്ളത്. 270 പേർ തീവ്രപരിചരണവിഭാഗത്തിലും 920 പേർ കോവിഡ് വാർഡുകളിലും ചികിത്സയിലാണ്. 1913 പേർക്കാണ് കോവിഡിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.