തിരുവനന്തപുരം: സിനിമ, സീരിയൽ നടൻ ജി.കെ. പിള്ള (97) അന്തരിച്ചു. 325ലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ഇടവയ്ക്കടുത്ത് മാന്തറവീട്ടിൽ പെരുംപാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായി 1924 ജൂലൈയിലാണ് ജി. കേശവപിള്ള എന്ന ജി.കെ. പിള്ളയുടെ ജനനം.
1954ല്‍ പുറത്തിറങ്ങിയ സ്നേഹസീമയാണ് ആദ്യ ചിത്രം. അശ്വമേധം, ആരോമല്‍ ഉണ്ണി, ചൂള, ആനക്കളരി തുടങ്ങി കാര്യസ്ഥന് വരെ ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. 13 വർഷം സൈന്യത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.