ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ്; 19 സ്ത്രീകളുൾപ്പെടെ 29 പേർ അറസ്റ്റിൽ

0
29

കുവൈത്ത് സിറ്റി: കുവൈത്തിലെ മഹബൗളിൽ അപ്പാർട്ട്മെൻറ് കേന്ദ്രീകരിച്ച് നടത്തിവന്ന ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ്. ഇതുവരെ പിടിക്കപ്പെട്ടവെയിൽ ഏറ്റവും വലിയ ചൂതാട്ടകേന്ദ്രമാണ് ഇതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇവിടെനിന്ന് അറബ്,ഏഷ്യൻ വംശജരായ 19 സ്ത്രീകളുൾപ്പെടെ 29 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവിടെ നിന്ന് 5000 ദിനാറും പിടിച്ചെടുത്തു.

ഫിലിപ്പിൻസ് സ്വദേശിയായ പ്രവാസിയാണ് ചൂതാട്ട കേന്ദ്രത്തിന് പിന്നിലെ സൂത്രധാരനും പ്രധാന പ്രതിയും എന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഇത്തരം
നിയമവിരുദ്ധ പ്രവർത്തനത്തിൽ പ്രൊഫഷണലായ ആളാണ് ഇയാളെന്നും പോലീസ് പറഞ്ഞു. സംഘത്തിന്റെ ക്രിമിനൽ പ്രവർത്തനത്തെക്കുറിച്ചുള്ള വ്യക്തമായ രഹസ്യ വിവരങ്ങൾ ശേഖരിച്ചതിന് ശേഷമാണ് അധികാരികൾ റെയ്ഡ് നടത്തിയത്. ചൂതാട്ട കേന്ദ്രത്തിൽ ഉണ്ടായിരുന്ന എല്ലാവരേയും അറസ്റ്റ് ചെയ്യുകയും വിചാരണ കാത്തിരിക്കുന്ന തടങ്കലിലേക്ക് മാറ്റുകയും ചെയ്തു.