ഗാന്ധിജിയുടെ 73–ാം രക്തസാക്ഷിദിനത്തില്‍ രാഷ്ട്രപിതാവിനെ അനുസ്മരിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി.

0
14

കുവൈത്ത് സിറ്റി : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കുവൈത്ത് ആർട്സ് അസോസിയേഷൻ പ്രസിഡന്റ് അബ്ദുൾ റസൂൽ സൽമാൻ, പ്രമുഖ ചിത്രകാരൻ മുഹമ്മദ് അൽ-ഖത്താൻ, കുവൈത്തിലെ മറ്റു പല വിശിഷ്ട കലാകാരന്മാരും പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു. മുഹമ്മദ് അൽ-ഖത്താൻ വരച്ച മഹാത്മാഗാന്ധിയുടെ ഛായാചിത്രം ചടങ്ങിൽവച്ച് കൈമാറി.

കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാതിഥികളെ അഭിസംബോധന ചെയ്ത് പ്രാരംഭ പ്രസംഗം നടത്തി. മഹാത്മാഗാന്ധി ലോകത്തിനു നൽകിയ അഹിംസ എന്ന മഹത്സംഭാവനയെ കുറിച്ചും അദ്ദേഹം മുന്നോട്ടുവച്ച മൂല്യങ്ങളെയും ജീവിതവീക്ഷണത്തെയും അദ്ദേഹം അനുസ്മരിച്ചു

സ്വയം ആശ്രയത്വം, സ്വയംപര്യാപ്ത എന്നിവ ഓരോ ഗ്രാമങ്ങളിലും ജനങ്ങളിലും വേണ്ടതിൻറെ ആവശ്യകത ഗാന്ധിജി എന്നും എടുത്തുപറഞ്ഞിരുന്നു. ഇന്നത്തെ ലോകസാഹചര്യത്തിൽ ഈ ആശയത്തിന് ഏറെ പ്രസക്തിയുള്ളതായി സിബി ജോർജ് പ്രസംഗത്തിൽ പറഞ്ഞു, ഗാന്ധിജിയുടെ ഈ ദർശനം യാഥാർത്ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യ ആത്മനിർഭർ ഭാരത് നടപ്പാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
COVID- മഹാമാരി ലോകത്തെ പഠിപ്പിച്ച നിരവധി പാഠങ്ങളിൽ ഏറ്റവും വലുത് സ്വാശ്രയത്വം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഏതാനും പേർ മാത്രമാണ് നേരിട്ട് പങ്കെടുത്തത്. അതേസമയം പരിപാടിയുടെ തത്സമയ സംരക്ഷണം നിരവധിപേരാണ് ഓൺലൈനിലൂടെ വീക്ഷിച്ചത്.