ഗാന്ധി സ്മൃതി കുവൈറ്റിന്റെ മൂന്നാം വാർഷികം സ്നേഹ സംഗമം 2023 ഒക്ടോബർ 13 വെള്ളിയാഴ്ച

0
20

 

ഗാന്ധി സ്മൃതി കുവൈറ്റിന്റെ മൂന്നാം വാർഷികം
സ്നേഹ സംഗമം 2023
ഒക്ടോബർ 13 വെള്ളിയാഴ്ച
ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ചു നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ
അറിയിച്ചു.

കേരളത്തിലെ  ത്തിലെ പ്രമുഖ സാംസ്‌കാരിക നേതാവും പാര്ലമെന്ററിയനും

ബഹു ഭാഷാ പണ്ഡിതനുമായ ഡോക്ടർ അബ്ദുസ്സമദ് സമദാനി ചടങ്ങിൽ മുഖ്യാഥിതിയായി  പങ്കെടുക്കും. അന്നേ ദിവസം ഗാന്ധി സ്മൃതി കുവൈറ്റിന്റെ കുടുബാംഗങ്ങൾ നടത്തുന്ന കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്
കൂടാതെ ഗാന്ധി സ്മൃതിയുടെ പുതിയ ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘടനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

സാൽമിയ സൂപ്പർ മെട്രോ മെഡിക്കൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പത്ര സമ്മേളനത്തിൽ ഗാന്ധി സ്മൃതിയുടെ പ്രസിഡണ്ട് പ്രജോദ് ഉണ്ണി, ജനറൽ സെക്രട്ടറി മധു മാഹി, രക്ഷാധികാരി റെജി സെബാസ്റ്റ്യൻ, പ്രോഗ്രാം കോൺവെനീർ ടോം ജോർജ്, വനിതാ വേദി ചെയർപേഴ്സൺ ഷീബ പെയ്‌ടൻ മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു