കോൽക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ച ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.ഗാംഗുലിയുടെ നില തൃപ്തികരമെന്ന് കോൽക്കത്ത വുഡ്ലാൻഡ്സ് ആശുപത്രി അധികൃതർ അറിയിച്ചു.
ബിസിസിഐ പ്രസിഡൻ്റ് കൂടിയായ സൗരവ് ഗാംഗുലിക്ക് ഇന്ന് രാവിലെയാണ് നെഞ്ചു വേദന അനുഭവപ്പെട്ടത്. വീട്ടിലൊരുക്കിയ ജിമ്മില്‍ വ്യായാമം ചെയ്യുമ്പോഴായിരുന്നു സംഭവം. ഉച്ചക്ക് ഒരു മണിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയസംബന്ധമായ ചെറിയ പ്രശ്നം കണ്ടെത്തുകയും ഉടനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയുമായിരുന്നു. അദ്ദേഹത്തിന്റെ നാഡി മിടിപ്പും രക്തസമ്മര്‍ദവും തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.