ഡൽഹി: സാധാരണക്കാരനാണ് ഇരുട്ടടിയായി പാചക വാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിന് വിതരണം ചെയ്യുന്ന സിലിണ്ടറിന് 26 രൂപയുടെ വർധിപ്പിച്ചത്. ഇതോടെ ഒരു സിലിണ്ടറിന് വില 726 രൂപയായി. വിലവർധന ഇന്ന് മുതൽ നിലവിൽ വരും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 126 രൂപയുടെ വർധനയാണ് പാചക വാതകത്തിനുണ്ടായത്