ഗാസയിൽ ആക്രമണം തുടരുന്നു

    0
    14

    ഗാസയിൽ  ഇസ്രയേൽ ബോംബാക്രമണം  തുടരുകയാണ്. ഗാസ സിറ്റിയുടെ ടെൽ അൽ-ഹവ പരിസരത്ത്, ഒരു വീടിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ   ഗർഭിണിയായ സ്ത്രീയും അവരുടെ ഭർത്താവാ അഞ്ച് വയസുള്ള കുുഞ്ഞും കൊല്ലപ്പെട്ടു.

    പലസ്തീൻ പോലീസ് ആസ്ഥാനവും പൂർണ്ണമായി തകർന്നു,  പലസ്തീൻ സായുധ സംഘങ്ങളായ ഹമാസ് തവളങ്ങളിലും ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബാക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്

    ഗസ്സയുടെ ആരോഗ്യ മന്ത്രാലയം നൽകുന്ന റിപ്പോർട്ടുകൾ അനുസരിച്ച് 12 കുട്ടികളടക്കം 35 രാണ് ഇതുവരെ കൊല്ലപ്പെട്ടത് 233 പേർക്ക് പരിക്കേറ്റു.

    ഹമാസ് നടത്തുന്ന പ്രത്യാക്രമണങ്ങൾ അഞ്ച് ഇസ്രായേലികളും കൊല്ലപ്പെട്ടു. ഗാസയിൽ നിന്ന് ഇസ്രായേലിലെ വിവിധ സ്ഥലങ്ങളിലേക്ക് 1,500 ഓളം റോക്കറ്റുകൾ വിക്ഷേപിച്ചതായി ഇസ്രയേൽ വ്യക്തമാക്കി .