ലക്ഷദ്വീപിനെ നശിപ്പിക്കാൻ അനുവദിക്കരുത്: ജിസിസി കോ ഓർഡിനേഷൻ സമിതി

ദോഹ: ലക്ഷദ്വീപിനെ ഫാസിസ്റ്റ് തന്ത്രങ്ങൾ കൊണ്ട് വരിഞ്ഞു മുറുക്കി നശിപ്പിക്കാൻ ശ്രമിക്കുന്നതിൽ ജിസിസി ഇസ്‌ലാഹി കോ ഓർഡിനേഷൻ സമിതി പ്രതിഷേധം രേഖപ്പെടുത്തി. ഗൂഢ ലക്ഷ്യങ്ങൾക്ക് വേണ്ടി കരിനിയമങ്ങൾ കൊണ്ടുവരുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ പുറത്താക്കാൻ നടപടി സ്വീകരിക്കണം. അതോടൊപ്പം അദ്ദേഹം കൊണ്ട് വന്ന ദുരുദ്ദേശം നിറഞ്ഞ നിയമങ്ങൾ പിൻവലിക്കുകയും ചെയ്യണം.

പ്രകൃതിരമണീയവും നിഷ്കളങ്കവുമായ ദ്വീപിന്റെ സ്വാസ്ഥ്യം നശിപ്പിക്കാൻ ആണ് അഡ്മിനിസ്ട്രേറ്റർ ശ്രമിക്കുന്നത്. ദ്വീപിനെ മറ്റൊരു കശ്മീർ ആക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിൽ എല്ലാ ജനാധിപത്യ പ്രേമികളും പ്രതിഷേധിക്കണം.

യോഗത്തിൽ ചെയർമാൻ സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു. കെ.എൻ.എം നേതാക്കളായ എൻ.എം. അബ്ദുൽ ജലീൽ, ഡോ.ജാബിർ അമാനി, എം. ടി. മനാഫ്, ജിസിസി കോ ഓർഡിനേഷൻ കൺവീനർ കെ.എൻ സുലൈമാൻ മദനി, നാസർ ഇബ്രാഹിം, ഖാസിം മദനി, അസ്ഗർ ഒതായി, അബ്ദുല്ല മദനി, അസൈനാർ അൻസാരി , അബ്ദുൽ ലത്തീഫ് നല്ലളം, ഷമീർ വലിയവീട്ടിൽ, ഷാജഹാൻ ഒമാൻ, മനാഫ് മാത്തോട്ടം,അബ്ദുൽ അസീസ് സലഫി, ശാഹുൽ നന്മണ്ട, നൂറുദ്ധീൻ, അയ്യൂബ് ഖാൻ ,അബ്ദുറഹ്മാൻ തങ്ങൾ എന്നിവർ പ്രസംഗിച്ചു.