ഒത്തുചേരലുകൾക്ക് കുവൈത്ത്  ആരോഗ്യ,ആഭ്യന്തര മന്ത്രാലയങ്ങളുടെ മുൻകൂർ അനുമതി വേണം

0
21

കുവൈത്ത് സിറ്റി: ആരോഗ്യ ആഭ്യന്തര മന്ത്രാലയങ്ങളുടെ അനുമതി ഇല്ലാതെ കുവൈറ്റിൽ ഒത്തുചേരലുകൾ നടത്താൻ അനുവദിക്കുകയില്ല എന്ന് അധികാരികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒത്തുചേരലുകൾ നടത്തുന്നതിനായി ആദ്യം ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് പെർമിറ്റും, ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ലൈസൻസും വാങ്ങണം.

നിയമം ലംഘിച്ചതിന് അറസ്റ്റിലായ പ്രവാസികളെ  രാജ്യത്ത് നിന്ന് നാടുകടത്തും, കുവൈത്തുകാർക്ക് ജയിൽവാസം ഉൾപ്പെടെയുള്ള നിയമ നടപടികൾ നേരിടേണ്ടിവരും എന്നും അധികൃതർ വ്യക്തമാക്കി.