കുവൈത്ത് സിറ്റി : കോഴിക്കോട് ജില്ലയിലെ തിക്കോടിക്കാരുടെ കൂട്ടായ്മയായ ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജി ടി എഫ്) കുവൈത്ത് ചാപ്റ്റർ ശരത്കാല സംഗമവും വാർഷിക ജനറൽ ബോഡി യോഗവും കബ്ദ് റിസോർട്ടിൽ വെച്ച് സംഘടിപ്പിച്ചു… പ്രസിഡണ്ട് അബു കോട്ടയിൽ അധ്യക്ഷത വഹിച്ച യോഗം അസീസ് തിക്കോടി ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ വൈസ് പ്രസിഡണ്ട് വിഭീഷ് തിക്കോടി സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. ജനറൽ സിക്രട്ടറി അഡ്വ: പ്രമോദ് കുമാർ പ്രവർത്തന റിപ്പോർട്ടും ഫൈനാൻസ് സെക്രട്ടറി ജാബിർ കഴുക്കയിൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് നടന്ന ശരത് കാല സംഗമത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും വ്യത്യസ്ത ഗെയിമുകളും മത്സരങ്ങളും സംഘടിപ്പിച്ചു ഗാനമേളയും അരങ്ങേറി….. സംഗമത്തിന് ജാബിർ കെ, ശുഐബ് കുന്നോത്ത്, ഫിറൊസ് കുളങ്ങര, പ്രമോദ് കുമാർ,സമീർ തിക്കോടി, അബു കോട്ടയിൽ, വിഭീഷ് തിക്കോടി, ശ്രീജിത്, ഷൈബു കൂരന്റവിട, സജീവൻ, സാദിക്, ശെൽവരാജ്, യൂനുസ്, പ്രവീൺ കുമാർ, ഇഖ്ബാൽ, ഗഫൂർ, ശറീജ്, പ്രിയ ഷൈബു, ശഹീന സാദിഖ്, ഫാത്തിമ ശുഐബ്, റസ് ലിൻ ജാബിർ, എന്നിവർ നേതൃത്വം നൽകി… ജനറൽ സെക്രട്ടറി അഡ്വക്കറ്റ് പ്രമോദ് കുമാർ സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ ജാബിർ കഴുക്കയിൽ നന്ദിയും പറഞ്ഞു…