ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ സംസ്ഥാന നേതൃ യോഗം

0
22
ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ സംസ്ഥാന നേതൃ യോഗം 31-1-2021 ഞായറാഴ്ച മലപ്പുറം കോമരപടിയിൽ  വച്ച് നടന്നു. ഗ്ലോബൽ കേരള പ്രവാസി അസോസിയേഷന്റെ 14 ജില്ലയിൽ നിന്നുള്ള ഭാരവാഹികൾ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തു.
 സുപ്രധാന തീരുമാനങ്ങൾ:-
പ്രവാസികളുടെ കാതലായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി ഫെബ്രുവരി അവസാനം തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് ധർണ്ണയും, പ്രവാസികളുമായി ബന്ധപ്പെട്ട് കൊണ്ടുള്ള മാനിഫെസ്റ്റോ എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെയും സംസ്ഥാന ഘടകങ്ങൾക്ക് നൽകുവാനും തീരുമാനിച്ചു. മിനിമം പെൻഷൻ അയ്യായിരം രൂപയാക്കി വർധിപ്പിക്കുക. ബഡ്ജറ്റിൽ പറഞ്ഞിട്ടുള്ള അംശാധായ വർദ്ധനവ് പിൻവലിക്കുക. 60 വയസ്സു കഴിഞ്ഞ എല്ലാ മുൻ പ്രവാസികളെയും പെൻഷൻ സ്കീമിൽ ഉൾപ്പെടുത്തുക. പ്രവാസികളുടെ പുനരധിവാസപദ്ധതികൾ സാധാരണ പ്രവാസികൾക്ക്  പ്രയോജനം കിട്ടുന്ന രീതിയിൽ നടപ്പിലാക്കുക. തൊഴിൽ വൈദഗ്ധ്യം നേടി നാട്ടിലെത്തുന്ന പ്രവാസികളെ പ്രായപരിധിയുടെ പേരിൽ നവകേരള നിർമിതിയിൽ നിന്നും മാറ്റി നിർത്തുന്ന തീരുമാനത്തിൽ നിന്ന് പിന്മാറുക. തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
 വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നവർ
 സംസ്ഥാന പ്രസിഡന്റ് സിദ്ദിഖ് കൊടുവള്ളി, സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ എസ്.സോമൻ, സംസ്ഥാന ട്രഷറർ അമീൻ.എം.എം കണ്ണനല്ലൂർ, കൊല്ലം ജില്ലാ പ്രസിഡന്റ് രഘുനാഥൻ വാഴപ്പള്ളി,  സ്ഥാപക മെമ്പർ റഷീദ് പുതുകുളങ്ങര