GLOO BPK – BSL – ബാഡ്മിന്റൺ സൂപ്പർ ലീഗ് ആക്ഷൻ 2023 വ്യാഴം / വെള്ളി ദിവസങ്ങളിൽ…

0
54

കുവൈത്ത് സിറ്റി:
പ്രഥമ IGLOO BPK – BSL പ്രീമിയർ ബാഡ്മിന്റൺ ആക്ഷൻ 2023 നവംബർ 30, ഡിസംബർ 1 തീയതികളിൽ അഹമ്മദിയിലുള്ള അൽ ഷബാബ് സ്‌പോർട്‌സ് ക്ലബ്ബിൽ നടക്കും. കുവൈറ്റിലുള്ള ബാഡ്മിന്റൺ കളിക്കാരുടെ പ്രഫഷണൽ കൂട്ടായ്മയായ ബാഡ്മിന്റൺ പ്ലയേഴ്‌സ് കുവൈറ്റിന്റെ നേതൃത്വത്തിൽ ആണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. കുവൈത്തിലെ മുൻനിര ക്ലബ്ബുകളിൽ നിന്നുള്ള മികച്ച കളിക്കാർ മത്സരത്തിൽ പങ്കെടുക്കും. ടസ്കേഴ്സ് & സെൻട്രൽ ഹീറോസ്, റാപ്റ്റേഴ്സ് ബാഡ്മിന്റൺ, ഇന്ത്യൻ സ്പോർട്സ് അസോസിയേഷൻ, പവർസ്മാഷ്, യുണൈറ്റഡ് സ്പോർട്സ് ക്ലബ് & സഹ്റ വിക്ടർ തുടങ്ങിയ ടീമുകൾ ടൂർണ്ണമെന്റിൽ മാറ്റുരക്കും. 237 കളിക്കാരുടെ എൻട്രികളിൽ നിന്ന് മികവിന്റെ  അടിസ്ഥാനത്തിൽ ലേലത്തിലൂടെയാണ് ആറ് ടീമുകൾ  95 കളിക്കാരെ തിരഞ്ഞെടുത്തത്. അഞ്ച് വ്യത്യസ്ത വിഭാഗങ്ങളുള്ള ടീം ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുക. കേരള സംസ്ഥാന ചാമ്പ്യൻമാരായ  ശിവശങ്കർ ഇ.ജെ (വിക്ടർ), റോഷൻ സോജൻ (ഐഎസ്‌എ), റുഖിയ അൽമുർഷെഡ് (റാങ്ക് 1 – കുവൈറ്റ് നാഷണൽ ബാഡ്മിന്റൺ ടീം) കൂടാതെ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പൈൻസ്, ഇന്തോനേഷ്യ, ഈജിപ്ത്, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി കളിക്കാർ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.