തിരുവനന്തപുരം: സ്വര്‍ണക്കടത്തടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഒരു വര്‍ഷത്തിലേറെ നീണ്ട ജയിൽ വാസത്തിനു ശേഷം മോചിതയായി. അട്ടക്കുളങ്ങര ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇവർ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. സ്വപ്ന അമ്മയ്ക്കൊപ്പം ബാലരാമപുരത്തെ വീട്ടിലേക്കാണ് പോയത്.
സ്വപ്നയുടെ അമ്മ ശനിയാഴ്ച ജയിലിലെത്തി ജാമ്യനടപടികള്‍ പൂര്‍ത്തീകരിച്ചു. നാല് ദിവസം മുൻപ് ജാമ്യം ലഭിച്ചെങ്കിലും ജാമ്യ നടപടികള്‍ പൂര്‍ത്തിയാകാത്തതായിരുന്നു മോചനം വൈകാൻ കാരണം.
നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് സ്വപ്‌നയ്ക്ക് ജയില്‍ മോചനം സാധ്യമായത്.