കരിപ്പൂര്‍ സ്വർണക്കവര്‍ച്ച കേസിലെ സുപ്രധാനിയെന്ന് പൊലീസ് സംശയിക്കുന്ന സുഫിയാന് കീഴടങ്ങി. കൊടുവള്ളി സംഘത്തിലെ പ്രധാനിയെന്ന് സംശയിക്കുന്ന ഇയാൾ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. രാമനാട്ടുകര സ്വർണകവർച്ചാശ്രമം അന്വേഷിക്കുന്ന സംഘം സുഫിയാനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയ ഘട്ടത്തിലാണ് ഇയാൾ പൊലീസിൽ കീഴടങ്ങുന്നത്.
ചെർപുളശ്ശേരിയിൽ നിന്നും പിടിയിലായ സംഘത്തിൽ നിന്നാണ് മുഖ്യ ആസൂത്രകനെ കുറിച്ചുള്ള വിവരം പൊലീസിനു ലഭിച്ചത്.
കൊടുവള്ളി വാവാട് സ്വദേശിയായ സുഫിയാൻ നേരത്തെ കോഫപോസ കേസിലടക്കം ജയിലിൽ കിടന്നിട്ടുമുണ്ട്. . സുഫിയാൻ പിടിയാകുന്നതോടെ സ്വർണക്കവർച്ച കേസിൽ നിർണായക വഴിത്തിരിവുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്.