പതിനാറാമത് ഗോൾഡൻ ഫോക്ക് അവാർഡ് പയ്യന്നൂർ എംഎൽഎ ടി. ഐ മധുസൂദനൻ ബഹിരാകാശ ശാസ്ത്രജ്ഞൻ പി കുഞ്ഞികൃഷ്ണന് സമ്മാനിക്കുന്നു.
ഈ വർഷം ശാസ്ത്ര-സാങ്കേതിക മേഖലയ്ക്ക് ഏർപ്പെടുത്തിയ അവാർഡിനായി ലഭിച്ച നോമിനേഷനുകളിൽ നിന്നും മാധ്യമപ്രവർത്തകനായ ദിനകരൻ കൊമ്പിലാത്ത്. ഫോക് ലോർ അക്കാദമി സെക്രട്ടറി എ. വി അജയകുമാർ, പ്രശസ്ത നർത്തകിയും മലയാളം അധ്യാപികയുമായ സുമിത നായർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. കെ.കെ ആർ വെങ്ങര രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തി പത്രവും 25000 രൂപയുമടങ്ങുന്നതാണ് ഗോൾഡൻ ഫോക്ക് അവാർഡ്.
ലിജീഷ് പി, വിനോദ് കുമാർ, ബിജു ആന്റണി, അനിൽ കേളോത്ത്, സോമൻ പി എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റിയാണ് കുവൈത്തിൽ നിന്നും അവാർഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്
പ്രശസ്ത ഗാന്ധിയനും പദ്മശ്രീ അവാർഡ് ജേതാവുമായ. വി പി അപ്പുക്കുട്ട പൊതുവാളെ ചടങ്ങിൽ ആദരിച്ചു. കൂടാതെ കുട്ടികൾക്കുള്ള മെറിറ്റോറിയോസ് അവാർഡുദാനവും ചടങ്ങിന്റെ ഭാഗമായിനടന്നു. ഫോക് വൈസ് പ്രസിഡന്റ് സുനിൽ കുമാർ,
ജൂറി അംഗമായ ദിനകരൻ കൊമ്പിലാത്ത്, സഞ്ജയൻ സ്മാരക ഗ്രന്ഥാലയം പ്രസിഡന്റ് വി.എം.ദാമോദരൻ, പയ്യന്നൂർ നഗരസഭാ കൗൺസിലർ എ രൂപേഷ്, പയ്യന്നൂർ നഗരസഭ കൗൺസിലർ പി.വി.സുഭാഷ്, ബിജെപി മണ്ഡലം പ്രസിഡന്റ് ബാലകൃഷ്ണൻ പനക്കിൽ,ചിത്രകാരനും ശില്പിയുമായ കെ കെ ആർ വെങ്ങര, സിനിമാ താരം ചന്ദ്രമോഹനൻ കണ്ണൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഫോക്ക് ട്രസ്റ്റ് വർക്കിങ് ചെയർമാൻ ഐ.വി. ദിനേശ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രസ്റ്റ് ജോയിന്റ് ട്രെഷറർ മുരളീധരൻ
സ്വാഗതവും, ഫോക്ക് കേന്ദ്ര കമ്മിറ്റി അംഗം രജിത് കെ.സി. നന്ദിയും പറഞ്ഞു.