യുഎഇ സർക്കാരിൻറെ ഗോൾഡൻ വിസ സ്വന്തമാക്കി മലയാളി ദമ്പതികൾ

0
24

യുഎഇ സർക്കാരിൻറെ ഗോൾഡൻ വിസ സ്വന്തമാക്കി സംരംഭകരായ പ്രവാസി ദമ്പതിമാർ.
ദുബൈയിലെ പ്രമുഖ മലയാളി സംരംഭക ആന്‍ സജീവിന് കഴിഞ്ഞദിവസം യുഎഇ ഗവര്‍മെന്റിന്റെ ഗോള്‍ഡണ്‍ വിസ അംഗീകാരം ലഭിച്ചിരുന്നു. ഇവരുടെ ഭർത്താവ് പി കെ സജീവിന് നേരത്തെ യുഎഇ സർക്കാർ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. കണ്‍സ്ട്രക്ഷന്‍, റിയല്‍ എസ്റ്റേറ്റ്, ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ്, രാജ്യാന്തര റസ്റ്ററന്റ് ശൃംഖലകള്‍, പ്‌ളാന്റേഷനുകള്‍, സിനിമാ നിര്‍മാണം, ടൂറിസം തുടങ്ങിയ മേഖലകളില്‍ മികച്ച നിക്ഷേപങ്ങള്‍ നടത്തിയ വനിത എന്ന നേട്ടത്തിനാണ് ആനിന് ഈ അംഗീകാരം.

പി കെ സജീവൻ കൊല്ലം പൂയപ്പള്ളി സ്വദേശിയും, ആൻ കോട്ടയം വടവാതൂര്‍ സ്വദേശിനിയുമാണ്, അരോമ ഗ്രൂപ്പിന് കീഴിലെ ഫ്രാഗ്രന്റ് നാച്വര്‍ എന്ന പേരിലുള്ള, കേരളത്തിലെ മൂന്നു പഞ്ചനക്ഷത്ര ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ടുകളുടെ മാനേജിങ് ഡയറക്ടറാണ് ആന്‍ സജീവ്. രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ പ്രണയം, കിണര്‍ എന്നീ മലയാളം സിനിമകളുടെ നിര്‍മാതാവുമാണ്. ഫ്രാഗ്രന്റ് നാച്വര്‍ ഫിലിം ക്രിയേഷന്‍സ് ഇന്ത്യ, അരോമ ഇന്‍വെസ്റ്റ്‌മെന്റ് യു കെ എന്നിവയുടെ ഉടമയുമാണ്. ഇന്ത്യയിലും യുഎഇയിലും ആയി നിരവധി നിക്ഷേപങ്ങളാണ് ഇവർ നടത്തിയിട്ടുള്ളത്.

യുഎഇ എന്ന രാജ്യം നല്‍കിയ അംഗീകാരമാണ് ഇതെന്ന് ആന്‍ സജീവ് പറഞ്ഞു. ലോകത്ത് മികച്ച സ്ത്രീ സുരക്ഷയുള്ള രാജ്യങ്ങളിലൊന്നായ യുഎഇയില്‍, സ്ത്രീ സമൂഹത്തിന്റെ സംരംഭങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും നല്‍കുന്ന വലിയ പ്രോത്സാഹനം കൂടിയാണ് ഗോള്‍ഡണ്‍ വിസ എന്ന് ആന്‍ പ്രതികരിച്ചു