ഈ വര്ഷങ്ങളിൽ ലഭിച്ച മികച്ച മഴ കുവൈത്തിലെ ജലസംഭരണികൾ നിറയ്ക്കയും പച്ചപ്പ് വർദ്ധിപ്പിക്കയും ചെയ്തതായി പരിസ്ഥിതി വിഭാഗം അറിയിച്ചു, പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

കുവൈത്തിനെ വലയ്ക്കുന്ന പൊടിക്കാറ്റിന് ഇതൊരു പരിഹാരമായിരിക്കുമോ എന്ന് പറയാറായിട്ടില്ലെന്നാണ് ഔദ്യോഗികകേന്ദ്രങ്ങൾ പറയുന്നത്. പൊടിക്കാറ്റു ശമിക്കുന്നതിന്റെ സൂചനകളൊന്നും ഇത് വരെ ലഭ്യമായിട്ടില്ല.

കുവൈത്തിലെ പൊടിക്കാറ്റിന്റെ അമ്പത് ശതമാനവും പ്രകൃതിയിൽ നിന്ന് നേരിട്ടാണെങ്കിൽ ബാക്കി മനുഷ്യനിർമ്മിതമാണ്. പ്രകൃയിൽ നിന്നും വീശിയടിക്കുന്ന കാറ്റിൽ രാസവസ്തുക്കൾ ഉണ്ടാവില്ല. പക്ഷെ മനുഷ്യരുടെ ഇടപെടലുകൾ മൂലം ഉണ്ടാവുന്ന കാറ്റിൽ വണ്ടികളും വ്യവസായശാലകളും പുറത്ത് വിടുന്ന മാലിന്യങ്ങൾ അടങ്ങിയിരിക്കുന്നു.

തുടർച്ചയായ മഴ ലഭിച്ചാൽ, കൂടുതൽ മരങ്ങളും മറ്റും തഴച്ചാൽ പൊടിക്കാറ്റിന്റെ ഗുരുതരാവസ്ഥയിൽ വലിയ മാറ്റമുണ്ടായേക്കും എന്നാണ് പ്രതീക്ഷ.