കുവൈത്ത് സിറ്റി: വിവരസാങ്കേതികവിദ്യയിൽ വൻ കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് കുവൈത്ത്, മിഡിലീസ്റ്റിലെ ഐടി ഹബ്ബാകാൻ പോവുകയാണ് രാജ്യം. ഇതിന്റെ ഭാഗമായി ക്ലൗഡ് സേവനങ്ങള്‍ക്കായുള്ള റീജ്യണല്‍ ഡാറ്റ സെന്റര്‍ കുവൈറ്റില്‍ ആരംഭിക്കാന്‍ ഗൂഗിളുമായി കരാർ ഒപ്പിടാൻ ധാരണയായി. വാര്‍ത്താവിനിമയ മന്ത്രാലയവും ഗൂഗിള്‍ പ്രതിനിധികളും തമ്മില്‍ വര്‍ഷത്തിലേറെയായി നടന്നുവരുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനം കൈക്കൊണ്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ദിവസം തന്നെ ഇരു വിഭാഗവും കരാറില്‍ ഒപ്പുവയ്ക്കും.
ഇതു പ്രകാരം മിഡിലീസ്റ്റിലെ ഡാറ്റ സെന്റര്‍ ഗൂഗിള്‍ കുവൈറ്റില്‍ സ്ഥാപിക്കും. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ഇന്റര്‍നെറ്റ്- ഐടി ഉപയോക്താക്കള്‍ക്ക് സേവനം ലഭിക്കുന്ന രീതിയലായിരിക്കും ഇത് സജ്ജമാക്കുക. വാര്‍ത്താ വിനിമയം, വിവര സാങ്കേതിക വിദ്യ, ക്ലൗഡ് സ്‌റ്റോറേജ് തുടങ്ങിയ മേഖലകളില്‍ സഹകരണം ഉറപ്പുവരുത്തുന്നതായിരിക്കും കരാര്‍.
Home Middle East Kuwait കുവൈത്തിനെ മിഡിലീസ്റ്റിലെ ഐ ടി ഹബ്ബാക്കും ; ഡാറ്റാ സെന്റര്‍ തുടങ്ങാന്‍ ഗൂഗിളുമായി കരാർ