വീഡിയോ കോളിനായി ഗൂഗിളിന്‍റെ പുതിയ ആപ്ലിക്കേഷന്‍ ഗൂഗിള്‍ ഡ്യുവോ ( google duo)

0
34

വീഡിയോ കാള്‍ ചെയ്യാനുള്ള ഗൂഗിളിന്റെ പുതിയ ആപ്ലിക്കേഷന്‍ ലോഞ്ച്  ചെയ്തു. നിലവിലുള്ള മറ്റെല്ലാ ആപ്ലിക്കേഷനിലും ഉള്ളതിനേക്കാള്‍ ക്ലാരിറ്റിയാണ്  ഡ്യുവോ എന്ന്  പേരിട്ടിരിക്കുന്ന  ഈ അപ്ളിക്കേഷന്‍ വാഗ്ദാനം ചെയ്യുന്നത്. ആപ്പിള്‍, ആന്‍ഡ്‌റോയിഡ്  ഫോണുകളില്‍ ഈ സംവിധാനം ലഭ്യമാണ്. ഫോണ്‍ നമ്പര്‍ മാത്രമാണ് ഈ സേവനത്തിനായി ആപ്ലിക്കേഷന്‍ ആവശ്യപ്പെടുന്നത്.   മറ്റു വീഡിയോ കോളിംഗ് ആപ്ലിക്കേഷനുകളില്‍ ഉള്ളതുപോലെ ലാസ്റ്റ് സീന്‍, ഓണ്‍ലൈന്‍  സ്ടാടസുകള്‍ ഇല്ലായെന്നതും ഡ്യുവോയുടെ പ്രത്യേകതയാണ്. എന്നാല്‍ സ്കൈപ്പിലും ഹാങ്ങൌട്ടിലും ഉള്ളതുപോലെ  ഇതില്‍  ഫോട്ടോയോ മെസ്സെജോ  ഷെയര്‍ ചെയ്യാനുള്ള സംവിധാനമില്ല. അതുകൊണ്ട് തന്നെ ഡാറ്റാ കുറച്ചുമാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ. ഫോണുകളില്‍ സേവ് ചെയ്ത കോണ്ടാക്റ്റ് ഫോട്ടോകള്‍ കോള്‍ചെയ്യുമ്പോള്‍ ഡിസ്പ്ലേയില്‍ വരുന്നതുപോലെ കോള്‍ വരുമ്പോള്‍ തന്നെ  ലൈവ് വീഡിയോ കാണുമെന്നതാണ് മറ്റൊരു ന്യൂനത. എന്നാല്‍ വീഡിയോ പ്രിവ്യൂ  ഓഫ്‌ ചെയ്ത്  ഇത് ഒഴിവാക്കാനുള്ള ഓപ്ഷന്‍ ആപ്ലിക്കേഷനില്‍ ലഭ്യമാണ്.