വൈകീട്ട് 5 മണി മുതൽ പുലർച്ചെ 5 മണി വരെയുള്ള കർഫ്യൂ സമയങ്ങളിൽ റസ്റ്റോറൻറ്, ഫാർമസി എന്നിവയ്ക്ക് ഹോം ഡെലിവറി സർവീസുകൾ അനുവദിക്കും

0
18

കുവൈത്ത് സിറ്റി: കുവൈത്തിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയ വൈകിട്ട് 5 മുതൽ പുലർച്ചെ 5 മണി വരെ ഉള്ള സമയങ്ങളിൽ അടിയന്തര സേവനങ്ങൾക്ക്  ഇളവു നൽകി സർക്കാർ.  കര്ഫ്യു സമയങ്ങളിലും റസ്റ്റോറൻറ് കൾ ഫാർമസികൾ ജംഇയ്യകൾ ഇനി സ്ഥാപനങ്ങൾക്ക് ഹോം ഡെലിവറി അനുവദിച്ചിട്ടുണ്ട്. പാൽ വൃക്കകളുടെയും തുറമുഖം വഴി ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളുടെയും ചരക്കു നീക്കവും ഈ സമയങ്ങളിൽ നടത്താൻ അനുമതിയുണ്ട്. ലിസ്റ്റ് കളിലെയും എയർകണ്ടീഷൻ കളുടെയും അറ്റകുറ്റപ്പണികൾ നടത്തുന്നവനും അതും സമയങ്ങളിൽ അനുവാദം നൽകിയിട്ടുണ്ട്. ഒരു മാസ് കാലത്തേക്കാണ് നിലവിൽ കർഫ്യു ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇക്കാലയളവിലെ നടപടികൾ വിലയിരുത്തിയശേഷം കർഫ്യു സമയം ദീർഘിപ്പിക്കണമോ വെട്ടിച്ചുരുക്കണമോ പിൻവലിക്കണമോ തുടങ്ങിയ വിഷയങ്ങളിൽ ആഭ്യന്തരമന്ത്രാലയം തീരുമാനമെടുക്കും