പ്രതിദിന കൊറോണ കേസുകൾ 2000 കടന്നേക്കും എന്ന് മുന്നറിയിപ്പ്

0
21

കുവൈത്ത് സിറ്റി : രാജ്യത്ത് പ്രതിദിന കൊറോണ വൈറസ് കേസുകളുടെ എണ്ണം 2000 കടന്നേക്കും എന്ന് മുന്നറിയിപ്പുമായി സർക്കാർ വൃത്തങ്ങൾ. രാജ്യത്തെ ആരോഗ്യസ്ഥിതി ആശ്വാസകരമല്ലെന്നും എല്ലാവരും ഉയർന്ന ജാഗ്രത പാലിക്കണമെന്നും സാമൂഹിക അകലം പാലിക്കൽ, ഒത്തുചേരലുകൾ ഒഴിവാക്കുക, എല്ലായ്പ്പോഴും മാസ്ക് ധരിക്കുക തുടങ്ങിയ ആരോഗ്യ ആവശ്യങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ ആവർത്തിച്ചു വ്യക്തമാക്കി. കൂടാതെ, എല്ലാവരും  കൊറോണ വൈറസിനെതിരെ  വാക്സിനുകൾ എടുക്കണമെന്നും അധികൃതർ പറഞ്ഞു .