വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് തടയിടാൻ കർശന നടപടിയുമായി കുവൈത്ത്സർക്കാർ

0
33

കുവൈത്ത് സിറ്റി: വ്യാജ അക്കൗണ്ടുകൾ വഴി സോഷ്യൽ മീഡിയയിലൂടെ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുമായി അധികൃതർ. സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ്, സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്‌നോളജി & കമ്മ്യൂണിക്കേഷൻസ് ചേർന്ന് ഇത്തരത്തിൽഹാനികരവും തെറ്റായതുമായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ഭരണകൂടത്തിനും ജുഡീഷ്യറിക്കും എതിരായി പ്രവർത്തിക്കുകയും ചെയ്യുന്ന നിരവധി വ്യാജ അക്കൗണ്ടുകളെ നിരീക്ഷിക്കുന്നതായാണ് വിവരം.അതോടൊപ്പം, ഗവൺമെന്റ് തെറ്റായ “ഹാഷ് ടാഗു” പ്രചരണങ്ങളും നിരീക്ഷിക്കുന്നുണ്ട്.